പുന്നത്തുറ :സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ,ചെറുപുഷ്പ മിഷന്‍ലീഗ് – തിരുബാലസംഖ്യ സംഘടനകളുടെ 2026-27 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും സി. എം. ല്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനവും കോട്ടയം അതിരുപത മിഷന്‍ലീഗ്, തിരുബാലസംഖ്യ സംഘടനകളുടെ ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നിര്‍വ്വഹിച്ചു. മിഷന്‍ലീഗ് ശാഖ പ്രസിഡന്റ് തോമസ് ജെനി അധ്യക്ഷത വഹിച്ചു. വികാരി ഫാ. സുനില്‍ പെരുമാനൂര്‍ അനുഗ്രഹപ്രഭാഷണം നടത്തി. തിരുബാലസംഖ്യ പ്രസിഡന്റ് മാത്യു ഇവാന്‍ അനൂപ് സംസാരിച്ചു സി.എം.ല്‍ ശാഖ സെക്രട്ടറി മെര്‍ലിന്‍ ബിജോ സ്വാഗതവും, എവിലിന്‍ ജിബി നന്ദിയും അര്‍പ്പിച്ചു.
പുന്നത്തുറ സണ്‍ഡേസ്‌കൂള്‍,മിഷന്‍ ലീഗ് – തിരുബാലസംഖ്യ ശാഖാതല പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും





