സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കോട്ടയം കിടങ്ങൂര്‍ മറ്റത്തില്‍ ഫ്രഡ്ഡി ജോസിന്്റ ഭാര്യ ജെസി മോള് മാത്യു (46),കുറുമള്ളൂര്‍ സ്വദേശിനി ആനച്ചേരില്‍ കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് അണ്ണാ സതൃനഗറില് വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര്‍ പട്ടുക്കോട്ടയില്‍ അനന്തോണിയാര് സ്ട്രീറ്റില്‍ ഹൈപ്പിബാ ദേവമണി (33) എന്നിവരും മരിച്ച മറ്റ് നഴ്സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു.
സൗദിയില്‍ വാഹനാപകടത്തില്‍ കിടങ്ങൂര്‍ സ്വദേശനി മരിച്ചു



