കോട്ടയം: പ്രാര്‍ഥന, ലാളിത്യം, ദാരിദ്ര്യം, ക്ഷമ, സ്നേഹം എന്നീ അഞ്ച് സൗന്ദര്യങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍്റെ സംസ്കാരവും സ്നേഹത്തിന്‍്റെ നാഗരികതയും വളര്‍ത്തുന്ന മെത്രാനായി മാര്‍ തോമസ് ആനിമൂട്ടില്‍ ഉയരണമെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. സ്നേഹവിപ്ളവത്തിന് തുടക്കം കുറിക്കുന്ന വ്യക്തിയായി അദ്ദേഹം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കാര്‍ഡിനല്‍ കാര്‍ലോ മരിയ മാര്‍ട്ടിനി മെത്രാന്‍്റെ ജീവിതത്തില്‍ ഉണ്ടാകേണ്ട അഞ്ച് സൗന്ദര്യങ്ങളായി ചൂണ്ടിക്കാട്ടിയ പ്രാര്‍ഥന, ലാളിത്യം, ദാരിദ്ര്യം, സ്നേഹം, ക്ഷമ എന്നിവ പരാമര്‍ശിച്ചുകൊണ്ടാണ് ആര്‍ച്ച്ബിഷപ്പ് ചക്കാലയ്ക്കല്‍ സംസാരിച്ചത്. ഈ സൗന്ദര്യങ്ങള്‍ മെത്രാന്മാര്‍ക്ക് മാത്രമല്ല, ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ജീവിതമൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ തോമസ് ആനിമൂട്ടില്‍ ഈ അഞ്ച് സൗന്ദര്യങ്ങളും ജീവിതത്തില്‍ തുടര്‍ന്നും പകര്‍ത്തുന്ന മെത്രാനായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ദാവീദ് ഗോലിയാത്തിനെ നേരിടാന്‍ ഉപയോഗിച്ച അഞ്ച് കല്ലുകളോട് ഈ അഞ്ച് സൗന്ദര്യങ്ങളെ ഉപമിച്ച ആര്‍ച്ച്ബിഷപ്പ്, പ്രാര്‍ഥന, ലാളിത്യം, ദാരിദ്ര്യം, ക്ഷമ, സ്നേഹം എന്നീ കല്ലുകളുമായി തിന്മയുടെ ശക്തികളെ നേരിടാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് കഴിയട്ടെയെന്നും പ്രാര്‍ഥിച്ചു. കാലത്തിന്‍്റെ മാറ്റങ്ങള്‍ മനസ്സിലാക്കി സഭയുടെ പ്രവര്‍ത്തനശൈലിയിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങനെ പെരുമാറണം, സംസാരിക്കണം, ചിന്തിക്കണം, പ്രഘോഷിക്കണം തുടങ്ങിയ കാര്യങ്ങളില്‍ കാലത്തിന്‍്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഉണ്ടായ ഒരു സംഘര്‍ഷാവസ്ഥ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ക്ഷമയുടെ ശക്തിയും വിശദീകരിച്ചു.
കോട്ടയം അതിരൂപതയുടെ പാരമ്പര്യങ്ങളെയും വിശ്വാസജീവിതത്തെയും അദ്ദേഹം അഭിനന്ദിച്ചു. നൂറ്റാണ്ടുകളായി ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ച് കൂട്ടായ്മയിലും ഐക്യത്തിലും സ്നേഹത്തിലും മുന്നേറുന്ന അതിരൂപതയിലെ മെത്രാന്മാരെയും വൈദികരെയും സമര്‍പ്പിതരെയും വിശ്വാസികളെയും അദ്ദേഹം അഭിനന്ദിച്ചു. മാര്‍ തോമസ് ആനിമൂട്ടിലുമായി തനിക്കുള്ള പഴയ ബന്ധവും ആര്‍ച്ച്ബിഷപ്പ് അനുസ്മരിച്ചു. താന്‍ മംഗലാപുരം സെന്‍്റ് ജോസഫ് സെമിനാരിയില്‍ ദൈവശാസ്ത്രപഠനം നടത്തുമ്പോള്‍ മാര്‍ തോമസ് ആനിമൂട്ടില്‍ അവിടെ തത്ത്വശാസ്ത്രം പഠിച്ചിരുന്നുവെന്നും ആ ബന്ധം സന്തോഷത്തോടെയാണ് ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ തോമസ് ആനിമൂട്ടില്‍ എല്ലാവരെയും ക്ഷമിക്കുകയും പൊറുക്കുകയും ക്രിസ്തുവിനെപ്പോലെ ജീവിക്കുകയും ചെയ്യുന്ന മഹനാായ ഇടയനായി ഉയരട്ടെയെന്ന് ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ആശംസിച്ചു.



