സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ് ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജിന്

കൊച്ചി : കെ സി ബി സി പ്രോലൈഫ് സമിതി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചവരെ(ശനിയാഴ്ച) തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടക്കുന്ന കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ചു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അറിയിച്ചു. പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെയര്‍മാന്‍ ദിവംഗതനായ മാര്‍ ആനിക്കുഴികാട്ടിലിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്ന മികച്ച പ്രൊ ലൈഫ് രൂപതാ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കോതമംഗലം രൂപതക്കും പ്രൊ ലൈഫ് പ്രേക്ഷിതയായിരുന്ന കോട്ടയം അതിരൂപതയിലെ സിസ്റ്റര്‍ ഡോ. മേരി മാര്‍സലസിന്റെ പേരിലുള്ള ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസിക്കും പ്രൊ ലൈഫ് മേഖലയില്‍ മികച്ച നേതൃത്വം നല്‍കിയ ജേക്കബ് മാത്യു പള്ളിവാതുക്കലിന്റെ പേരിലുള്ള ആതരശുശ്രുഷ അവാര്‍ഡ് ദിവ്യരക്ഷാലയം ബ്രദര്‍ ടോമിക്കും പ്രൊലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കു ധീരമായി സഭാനേതൃത്വം നല്‍കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള മികച്ച പ്രോലൈഫ് മാധ്യമ പുരസ്‌കാരം കോട്ടയം ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ വേങ്ങത്തടത്തിനും സമ്മാനിക്കും. കൂടാതെ പ്രോലൈഫ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങില്‍ ആദരിക്കും. അര്‍ഹരായ വലിയ കുടുംബങ്ങള്‍ക്ക് ഹോളി ഫാമിലിഎന്‍ഡോമെന്റ് വിതരണം ചെയ്ത് മാതാപിതാക്കളെയും ആദരിക്കും.
മനുഷ്യ ജീവന്റെ കാവലും കരുതലുമായി ജീവനുവേണ്ടി പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക,ജീവിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പൊതുസമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍,പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ ,ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ ,പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍ ,ഫാ. മാത്യൂസ് മാളിയേക്കല്‍, ബ്രദര്‍ ടോമി, പ്രോലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ സിസ്റ്റര്‍ മേരി ജോര്‍ജ് , ജോര്‍ജ്.എഫ്.സേവ്യര്‍ , ഡോ. ഫ്രാന്‍സീസ് ജെ ആറാടന്‍ , ഡോ.ഫെലിക്‌സ് ജെയിംസ്, നോബര്‍ട്ട് കക്കാരിയില്‍, ഇഗ്‌നേഷ്യസ് വിക്ടര്‍ , ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.കേരളത്തിലെ 32 രൂപതകളില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി
ഡോ. ടൈറ്റസ് തിരുവല്ല ,സിസ്റ്റര്‍ ഡോ. സല്‍മ എസ്വിഎം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. സമ്മേളനാനന്തരം കോതമംഗലം പ്രോലൈഫ് സമിതി പ്രസിഡന്റും കെ സിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫാറം കോഡിനേറ്ററുമായ ജോയ്‌സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോലൈഫ് മാജിക് ഷോ ഉണ്ടായിരിക്കും.

 

Previous Post

കാരുണ്യ നിധി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

Next Post

ലോക ജലദിനാചരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!