കാരുണ്യ നിധി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

മാറിയിടം: മാറിയിടം തിരുഹൃദയ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച കാരുണ്യ നിധി ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം അതിരൂപത പാസ്റ്ററല്‍ കോ-ഓഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട്ട് നിര്‍വ്വഹിച്ചു. മാറിയിടം ദേശത്തെയും സമീപപ്രദേശങ്ങളിലെയും നാനാ ജാതിമതസ്ഥരായ രോഗികള്‍ക്ക് ചികിത്സ ആവശ്യങ്ങള്‍ക്ക് മാസംതോറും 2500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. ജൂബിലിയുടെ ഭാഗമായി ഒരു മാസം 8 രോഗികള്‍ക്ക് 12 മാസത്തേക്ക് കാരുണ്യ നിധി ചികിത്സാ സഹായം നല്കുന്നു.

ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ തോമസ് ജേക്കബ് ചിറ്റാലക്കാട്ട്, ഇടവക വികാരി റവ. ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ മുന്‍ വികാരി ഫാ. സിറിയക് മറ്റത്തില്‍, ഇടവകയില്‍ നിന്നുള്ള വൈദികരായ ഫാ. ജിബിന്‍ കീച്ചേരില്‍ OSB, ഫാ. ടെസ് വിന്‍ വെളിയംകുളത്തേല്‍, കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍ പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍  സുജി പുല്ലുകാട്ട് തുടങ്ങിയവര്‍ സമീപം.

Previous Post

പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു

Next Post

ലോക വനദിനാചരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!