പൂടംകല്ല്– പാണത്തൂര്‍ സംസ്ഥാനപാതയുടെ നവീകരണം വേഗത്തില്‍ ആക്കണം-രാജപുരം ഫൊറോന

രാജപുരം :ജനജീവിതവും , വാഹന ഗതാഗതവും ദുരിതത്തില്‍ ആഴ്ത്തി നിര്‍മ്മാണത്തിലെ അ ശാസ്ത്രീയതയും, കരാറുകാരന്റെ അനാസ്ഥയും മൂലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ മന്ദഗതിയില്‍ ആയ പൂടങ്കല്ല്–പാണത്തൂര്‍ സംസ്ഥാനപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് രാജപുരം ഫൊറോന വൈദികരുടെയും കൈക്കാരന്മാരുടെയും സമ്മേളനം ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ മെല്ല പ്പോക്കും പൊടി ശല്യവും മൂലം ഈ പ്രദേശത്ത് ജനങ്ങള്‍ പൊറുതിമുട്ടുന്നു. കാലവര്‍ഷവും അടുത്ത് വരുന്ന ഈ സമയത്ത് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാനപാതയും, അന്തര്‍സംസ്ഥാന പാതയുമായ ഈ റോഡിന്റെ പണി വേഗത്തിലാക്കിയി ല്ലെങ്കില്‍ പൊതുജനങ്ങളെ അണിനിര്‍ത്തി പ്രതിഷേധിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.സമ്മേളനം ഫൊറോനാ വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോസ് തറപ്പുതൊട്ടിയില്‍, ഫാദര്‍ ജോഷി വലിയവീട്ടില്‍, ഫാദര്‍ ഷിനോജ് വെള്ളായിക്കില്‍, ജിജി കിഴക്കേപുറത്ത്, സന്തോഷ് കനകമൊട്ട, ജോസ് കളപ്പുരക്കല്‍, എന്നിവര്‍ സംസാരിച്ചു.

 

Previous Post

ജോജോ ആട്ടേലിന് വനമിത്ര പുരസ്‌കാരം

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സഭാസമുദായ പഠനശിബിരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!