പടമുഖം ഫെറോന ശതാബ്ദി സ്‌പെഷ്യലായി കാരിത്താസ് പ്രിവിലേജ് കാര്‍ഡും ഹെല്‍ത്ത് കമ്മ്യുണിറ്റിയും

കോട്ടയം അതിരൂപതയുടെ കീഴിലുള്ള പടമുഖം ഫൊറോനാ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പടമുഖം ഫൊറോനയിലെ എല്ലാ പള്ളികളില്‍ നിന്നുള്ളവര്‍ക്കും കാരിത്താസ് ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡ് വിതരണവും കാരിത്താസ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഹെല്‍ത്ത് കമ്മ്യുണിറ്റി രൂപീകരണവും സംഘടിപ്പിച്ചു. കോട്ടയം രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങിന്റെ ഉദ്ഘടനകര്‍മ്മം നിര്‍വ്വഹിച്ചു. ഇടുക്കി രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇനി മുതല്‍ കാരിത്താസ് ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡ് ഉള്ള ഫെറോന അംഗങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടോടുകൂടി ചികിത്സയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. ക്‌നാനായ കത്തോലിക്ക സഭയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ പടമുഖം ഫെറോനയ്ക്ക് ഒരു സമ്മാനമെന്ന നിലയ്ക്കാണ് കാരിത്താസ് ഹോസ്പിറ്റല്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .

 

Previous Post

മ്രാല: മുല്ലപ്പള്ളിയില്‍ ഏബ്രാഹം

Next Post

വിദഗ്‌ധ സമിതിയില്‍ ഇരകളുടെ പക്ഷത്തുനിന്ന്‌ ആരും വേണ്ടന്നോ?

Total
0
Share
error: Content is protected !!