ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സഭാസമുദായ പഠനശിബിരം സംഘടിപ്പിച്ചു

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പീരുമേട്ടില്‍ സഭാ-സമുദായ പഠനശിബിരം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്ത ശില്പശാലയില്‍ ക്‌നാനായ സമുദായത്തിന്റെ ചരിത്രവഴികള്‍, പ്രവാസി ക്‌നാനായക്കാരുടെ അജപാലന ദൗത്യവും വെല്ലുവിളികളും, ക്‌നാനായ സമുദായത്തിന്റെ സമകാലിക സമൂഹത്തിലെ ആഭിമുഖ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ മാര്‍ മാത്യു മൂലക്കാട്ട്, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. ബൈജു മുകളേല്‍, അഡ്വ. അജി കോയിക്കല്‍, ജസ്റ്റീസ് സിറിയക് ജോസഫ് തുടങ്ങിയവര്‍ വിഷയാവതരണങ്ങള്‍ നടത്തി.
കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനം കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, ടോം കരികുളം എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ എല്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് ടീം അംഗങ്ങളുമടക്കം 60 പേര്‍ പഠനശിബിരത്തില്‍ പങ്കെടുത്തു.

 

Previous Post

പൂടംകല്ല്– പാണത്തൂര്‍ സംസ്ഥാനപാതയുടെ നവീകരണം വേഗത്തില്‍ ആക്കണം-രാജപുരം ഫൊറോന

Next Post

മികവുത്സവത്തിന് വേദിയായി പി.കെ.എം.ബി എഡ് കോളജ്

Total
0
Share
error: Content is protected !!