രാജപുരം ഫൊറോന ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് ഫൊറോനകളില്‍ സംഘടിപ്പിക്കുന്ന വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്നതിന്റെ ഭാഗമായി രാജപുരം ഫൊറോനയിലെ ജൂബിലി ദമ്പതിസംഗമം സംഘടിപ്പിച്ചു. ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് സംഗമത്തിനു തുടക്കമായത്. രാജപുരം ഫൊറോനയിലെ ഇടവക വികാരിമാര്‍ സഹകാര്‍മ്മികരായിരുന്നു. കെ.സി.ഡബ്ല്യു.എ രാജപുരം ഫൊറോന പ്രസിഡന്റ് പെണ്ണമ്മ ജയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, രാജപുരം ഫൊറോന ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസഫ് തറപ്പുതൊട്ടിയില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലെയിന്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട്, കെ.സി.സി ഫൊറോന പ്രസിഡന്റ് സജി കുരുവിനാവേലില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍ ക്ലാസ്സ് നയിച്ചു. വിവാഹത്തിന്റെ സുവര്‍ണ്ണ-രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു.

 

 

Previous Post

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു നവനേതൃത്വം

Next Post

സ്റ്റീഫന്‍ ജോര്‍ജിനും ബാബു കദളിമറ്റത്തിനും സ്വീകരണം നല്കി

Total
0
Share
error: Content is protected !!