സ്റ്റീഫന്‍ ജോര്‍ജിനും ബാബു കദളിമറ്റത്തിനും സ്വീകരണം നല്കി

ശ്രീപുരം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എയ്ക്ക് കെ.സി.സി. മലബാര്‍ റീജിയണ്‍ വര്‍ക്കിംഗ് കമ്മിറ്റി സ്വീകരണം നല്കി. കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു.
ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ സ്റ്റീഫന്‍ ജോര്‍ജിനെ പൊന്നാടയണിയിച്ചു. സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണവും തദവസരത്തില്‍ നിര്‍വഹിച്ചു.
കെ.സി.സി. അതിരൂപത ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തോമസ് പീടികയില്‍, കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ സെക്രട്ടറി ബിന്‍സി ടോമി, കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ്, കെ.എം.സി.സി.എസ് ഡയറക്ടര്‍മാരായ ജില്‍മോന്‍ മഠത്തില്‍, സൈമണ്‍ ആറുപറ, കെ.എം.സി.സി.എസ് മാനേജിംഗ് ഡയറക്ടര്‍ സിബി ആന്റണി, കെ.സി.സി. വര്‍ക്കിംഗ് കമ്മിറ്റിയംഗം മത്തായി നന്തികാട്ട്, ഷിജു കൂറാനയില്‍, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
5 ടേമിലായി 15 വര്‍ഷം മലബാര്‍ റീജിയണ്‍ പ്രസിഡന്റായി സേവനം ചെയ്ത ബാബു കദളിമറ്റത്തെ അതിരൂപത ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.കെ.സി.സി. മലബാര്‍ റീജിയന്‍ സെക്രട്ടറി സൈമന്‍ പാഴുകുന്നേല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോണി തോട്ടപ്ലാക്കല്‍ നന്ദിയും പറഞ്ഞു.

 

Previous Post

രാജപുരം ഫൊറോന ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

Next Post

സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

Total
0
Share
error: Content is protected !!