ഫിലാഡെല്‍ഫിയ ക്‌നാനായ മിഷന്‍ പ്രധാനതിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം

ഫിലാഡെല്‍ഫിയ: സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ പ്രധാന തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. നൂറ് കണക്കിന് വിശ്വാസികളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് തിരുനാള്‍ ഏറെ അനുഗ്രഹീതമായി മാറി. സില്‍വര്‍ ജൂബിലി വര്‍ഷത്തേക്ക് പ്രവേശിക്കുന്ന ഫിലാഡെല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി.ജോണ്‍ ന്യൂമാന്റെ തിരുനാള്‍ ആഗസ്റ്റ് 26,27 തീയതികളില്‍ അവര്‍ ലേഡി ഓഫ് ഫാത്തിമ പള്ളിയില്‍ വെച്ച് 25 അമ്മമാര്‍ ഏറ്റെടുത്തിയാണ് നടത്തിയത്.

ആഗസ്റ്റ് 26 ശനിയാഴ്ച 5.30 pm ന് കൊടിയേറ്റും വി.കുര്‍ബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും നടത്തപ്പെട്ടു. തിരുകര്‍മ്മങ്ങള്‍ക്ക് ഡയറക്ടര്‍ ഫാ.ബിന്‍സ് ചേത്തലില്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 26 ഞായറാഴ്ച 4.30 pm ന് ഫാ.സനല്‍ മയില്‍കുന്നേല്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് ഫാ.ബിബി തറയില്‍ വചനസന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണവും വി.കുര്‍ബ്ബാനയുടെ ആശീര്‍വ്വാദവും ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കല്‍ നിര്‍വ്വഹിച്ചു. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാള്‍ ഏറെ ഭംഗിയായി ക്രമീകരിച്ചു.

സിജോയ് പറപ്പള്ളില്‍

Previous Post

അരീക്കര: പൈമ്പാലില്‍ പി. സി തോമസ ്

Next Post

മള്ളൂശേരി: വാലേല്‍ വി.കെ തോമസ്

Total
0
Share
error: Content is protected !!