ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു

നവംബര്‍ 12 ശെനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു .5 മണിക്ക് വി.കുര്‍ബ്ബാനയോടു കൂടി പാരീഷ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായി .തുടര്‍ന്ന് പാരീഷ്ഹാളില്‍ ഇടവകാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെ കലാപരിപാടികള്‍ നടത്തപ്പെട്ടു . .ഇടവക വികാരി റെവ .ഫാ .ജോസെഫ്‌ജെമി പുതുശ്ശേരില്‍ സ്വാഗതം ആശംസിച്ചു .ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തമായ ഭക്തസംഘടനകളുടെയും സണ്‍ഡേ സ്‌കൂളിന്റെയും റിപ്പോര്‍ട്ട് അവതരി പ്പിക്കുകയുണ്ടായി . അനു കണ്ണച്ചാന്‍പറമ്പില്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു .അനു മൂലക്കാട്ട് ,ഏയ്ഞ്ചല്‍ തൈമാലില്‍ ,ഷോമ മങ്ങാട്ടുപുളിക്കിയില്‍ ,സൗമി അച്ചിറത്തലയ്ക്കല്‍ , അനു കണ്ണച്ചാന്‍പറമ്പില്‍ , എന്നിവര്‍ എം .സി .മാരായിരുന്നു . ഇടവക വികാരി റെവ. ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ കൈക്കാരന്മാരായ തോമസ് ഇലക്കാട്ട് , ഫിലിപ്പ് ചിറയില്‍മ്യാലില്‍ പാരീഷ്‌കൗണ്‍സില്‍ അംഗങ്ങള്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനു കണ്ണച്ചാന്‍പറമ്പില്‍ ,കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ അനു മൂലക്കാട്ട് ,ഏയ്ഞ്ചല്‍ തൈമാലില്‍ എന്നിവരോടൊപ്പം കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍ ,ആഷ്‌ലി ചെറുവള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി .

 

 

 

Previous Post

Welcome Committee formed for Shabdhi Celebrations..

Next Post

ബൈസണ്‍വാലി: തോക്കുപാറ വടശ്ശേരിക്കുന്നേല്‍ വി.ജെ.തോമസ്

Total
0
Share
error: Content is protected !!