ഓപ്പറേഷന്‍ തൂഫാന് കെ.സി.വൈ.എല്‍ പിന്തുണ

ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോട്ടയം അതിരൂപത കെ സി വൈ എല്‍ ന്റെ പിന്തുണ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് അറിയിച്ചു കെ സി വൈ എല്‍ കോട്ടയം അതിരൂപത സമിതി. ജൂലൈ 05 ന് യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന യുവജന ദിനാഘോഷങ്ങളില്‍ എല്ലാ യൂണിറ്റുകളും മയക്കുമരുന്നിനെതിരായ പ്രതിജ്ഞ എടുക്കുകയും യൂണിറ്റ് തലങ്ങളില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രചാരണാര്‍ദ്ധം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും തൂഫാന്‍ വാര്യര്‍* ആകാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ചാപ്ലയിന്‍ റവ.ഫാ മാത്തുകുട്ടി കുളക്കാട്ട്കുടിയില്‍, ഡയറക്ട്ടര്‍ ശ്രീ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് എന്നിവര്‍ പങ്കെടുത്തു.

Previous Post

വിശ്വാസ പരിശീലനത്തില്‍ എ ഗ്രേഡ്

Next Post

കള്ളാര്‍: ചെറുപനത്തടി മുപ്പേനായില്‍ മേരി ജോസ്

Total
0
Share
error: Content is protected !!