അമലഗിരി: തൊടുകയില്‍ ഫിലിപ്പ് ജോസഫ്

അമലഗിരി: മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും മറ്റക്കര റ്റോംസ് എഞ്ചിനീയറിംഗ് & പോളിടെക്‌നിക് കോളജിലെ മുന്‍ അധ്യാപകനും നൈനാന്‍സ് പോളിടെക്‌നിക് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ തൊടുകയില്‍ ഫിലിപ്പ് ജോസഫ് (ഷാജി – 66) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മാന്നാനത്തെ വീട്ടിലാരംഭിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്. ഭാര്യ: ആനി ഫിലിപ്പ് (മാന്നാനം കെ.ഇ. സ്‌കൂള്‍ മുന്‍ അധ്യാപിക) കുമരകം വെന്നലശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഷാനു (കാനഡ), ജിനു (അയര്‍ലണ്ട്), ഫിനി. മരുമക്കള്‍: ശ്രുതി നാരമംഗലം താമരക്കാട് (കാനഡ), നീനു വടക്കേപാറയ്ക്കല്‍ തൊടുപുഴ (അയര്‍ലണ്ട്), ജെയിംസ് അമ്പലത്തുങ്കല്‍ മോനിപ്പള്ളി (യു.എസ്.എ). കൊച്ചുമക്കള്‍: എറിക്‌സ്, മെഗന്‍, ബെന്‍ഹര്‍, ആലിസ്റ്റര്‍, ഗബ്രിയേല്‍.

Previous Post

ദൈവാശ്രയ ബോധം ഇല്ലായ്മയും വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാര്‍ ജോസഫ് പണ്ടാരശേരില്‍

Next Post

ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!