ക്നാനായ കുടിയേറ്റയാത്രയുടെ പ്രതീകമായ കപ്പല്‍ മാതൃക സമ്മാനിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലിയോ 14 -ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവ ക്നാനായ കുടുംബം.റോമില്‍ വെച്ച് നടത്തപ്പെട്ട ജനറല്‍ ഓഡിയന്‍സ് പരിപാടിയിലാണ് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയിലെ ചെറുകര ഇടവകാംഗങ്ങളായ പാറയില്‍ ലിബിന് ജോസിനും,മിരാള്ഡക്കും മകന് ജോസഫിനും മാര്‍പാപ്പയുമായുള്ള പ്രത്യേക കൂടികാഴ്ചയിലൂടെ സന്ദര്‍ശിക്കാനും സ്നേഹസമ്മാനം നല്‍കാനും സാധിച്ചത്. മാര്‍പാപ്പയെ നേരിട്ട് കാണാന്‍ സാധിച്ചത് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നെന്നും,തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിപറയുവാന്‍ ലഭിച്ച അവസരമായിട്ടുമായാണ് ഈ കൂടികാഴ്ചയെ കാണുന്നതെന്നും ലിബിനും,മിരാള്ഡയും അഭിപ്രായപ്പെട്ടു. വത്തിക്കാന്റ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് ഇരുവര്‍ക്കും മാര്‍പാപ്പായെ കാണുവാനുള്ള അവസരം ഒരുക്കിക്കൊടുത്തത്. കൂടികാഴ്ചക്കിടയില്‍ മാര്‍പാപ്പാ ജോസഫിനെ കയ്യിലിരുത്തി നില്ക്കുന്ന ചിത്രം ലിയോ മാര്‍പാപ്പയുടെയും,വത്തിക്കാന്റെയും ഔദ്യോധിക സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധപ്പെടുത്തുകയും ചിത്രം നിരവധി പേരിലേക്ക് എത്തുകയും ചെയ്തത് ശ്രദ്ധേയമായി.ലിബിന് കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ KCYL ന്റെ 2020 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.






