സംസ്ഥാനതല മിഷന്‍ സ്റ്റാര്‍ പുരസ്ക്കാരം ഞീഴൂരിന്

തലശ്ശേരി: 2022-23 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ മിഷന്‍ സ്റ്റാര്‍ പുരസ്ക്കാരം കോട്ടയം അതിരൂപതയിലെ ഞീഴൂര്‍ യൂണിറ്റ് നേടി. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടത്തിയ സംസ്ഥാന വാര്‍ഷികത്തില്‍ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ളാനിയില്‍ നിന്നും സി. നിഷ SJC, ക്രിസ്റ്റീന ടോമി, ജോയല്‍ ബിജോ, ഫാ. സജി മെത്താനത്ത്, ടോജി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന്   പുരസ്ക്കാരം ഏറ്റുവാങ്ങി.  സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചതും യൂണിറ്റ് തലത്തിലെ വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങളാണ് ഞീഴൂര്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ശാഖയെ സംസ്ഥാന തലത്തില്‍ മിഷന്‍ സ്റ്റാര്‍ പുരസ്‌ക്കാരത്തിനു അര്‍ഹമാക്കിയത്.
മിഷന്‍ ലീഗുമായി ബന്ധപ്പെട്ട വിശുദ്ധരുടെ തിരുനാള്‍ ആചരണങ്ങള്‍, വിവിധ തലങ്ങളിലുള്ളവരെ ആദരിക്കല്‍, മിഷന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ദൈവവിളി പ്രോത്സാഹന പരിപാടികള്‍, രോഗികളുടേയും മരണം മൂലം വേര്‍പിരിഞ്ഞ ഇടവകാംഗങ്ങളുടേയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുക, വിവിധ പരിപാടികളെക്കുറിച്ച് പഠനവും റിപ്പോര്‍ട്ട് തയ്യാറാക്കലും, പ്രാര്‍ത്ഥനാനുഭവ പരിപാടികള്‍, സെമിനാറുകള്‍, ബൈബിള്‍ ആഭിമുഖ്യം വളര്‍ത്താനുള്ള പരിപാടികള്‍, വിവിധ മേഖലകളിലുള്ള സാമ്പത്തിക സഹായം, വ്യത്യസ്തവും നൂതനുവുമായ യൂണിറ്റ്- മേഖലാ- അതിരൂപതാ മത്സരങ്ങള്‍, മേഖലാ വാര്‍ഷികവും കൃതജ്ഞതാബലിയും, മേഖലാ- അതിരൂപതാ- സംസ്ഥാന പ്രേഷിത റാലികളിലെ പങ്കാളിത്തം, വിവിധങ്ങളായ മത്സര വിജയങ്ങള്‍ ഇവയാണ് ഈ യൂണിറ്റിനെ പുരസ്‌ക്കാരത്തിനു തെരഞ്ഞെടുക്കാന്‍ കാരണമായത്.

 

Previous Post

രാജപുരം: ചുള്ളിക്കര ഒരപ്പാങ്കല്‍ ജീന എബി

Next Post

ബി.സി.എം. കോളജില്‍ വയോജദിനം ആചരിച്ചു

Total
0
Share
error: Content is protected !!