കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മിഷന്റെയും ക്‌നാനായ ഡോക്ടേഴ്സ് ഫോറത്തിന്റെയും സഹകരണത്തോടെ തടിയന്‍പാട് മരിയ സദന്‍ പാസ്റ്ററല്‍ സെന്ററില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങളിലേക്ക് സംശുദ്ധമായ ആരോഗ്യം എത്തിക്കുക എന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഫാ. ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ഫാ. ഷാജു ചാമപ്പാറ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. കമ്മ്യൂണിറ്റി മെഡിസിന്‍, ദന്തരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ന്യൂറോളജി, ഇ എന്‍ ടി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്, പീഡിയയാട്രിക്, ത്വക്ക് രോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആയി ഡോ. ജോസ് ജോം തോമസ്, ഡോ. ശില്പ സണ്ണി, ഡോ. നയന ബിനു, ഡോ. ജിന്റ്റു ഫിലിപ്പ്, ഡോ. സാജന്‍ ജോസഫ് ചാഴികാടന്‍, ഡോ. മാത്യു ജോസഫ്, ഡോ. ജോണ്‍ ജോസഫ്, ഡോ. ആന്ദ്ര ബി ദാസ്, ഡോ. സിസ്റ്റര്‍ ലത എസ് വി എം, ഡോ. സിസ്റ്റര്‍ ഗ്രേസി തോമസ്, ഡോ. ജോമി ജോര്‍ജ്, എന്നീ ഡോക്ടേഴ്സിന്റെ സേവനം ലഭ്യമാക്കി. കാരിത്താസ് ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങള്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്റ്റാഫ്അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



