സ്ത്രീ-പുരുഷ സമത്വം ലോകന്മയ്ക്ക് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി പാരിഷ്ഹാളില്‍ വച്ച് ലോകവനിതാദിനാഘോഷവും, രാജപുരം മേഖലാ വനിതാസ്വാശ്രയസംഘ മഹോത്സവവും സംഘടിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തില്‍ രാജപുരം ഹോളിഫാമിലി പള്ളിവികാരി.ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു . ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍.എം.പി നിര്‍വ്വഹിച്ചു.

സ്ത്രീ-പുരുഷ സമത്വം ലോകത്തിന്റെ നന്മയ്ക്ക് നിദാനമാണെന്നും, സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വനിതാദിനാഘോഷങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്നും, വനിതകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറയുകയുണ്ടായി. പഞ്ചായത്ത് പ്രസി. ടി. കെ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതപ്രസംഗം നടത്തി, കെ. സി. ഡബ്ല്യൂ. എ മലബാര്‍ റീജിയണ്‍ പ്രസി. ശ്രീമതി. പെണ്ണമ്മ ജെയിംസ്, മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. അബ്രാഹം ഉള്ളാടപ്പുള്ളില്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തേങ്ങചിരവല്‍, സവാള അരിയല്‍, മലയാളി മങ്ക, വടംവലി എന്നീ മത്സര ഇനങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം നടത്തുകയുണ്ടായി. മാസ്സ് രാജപുരം ആനിമേറ്റര്‍ ശ്രീമതി. ഷൈനി ജോണ്‍ നന്ദി പറഞ്ഞു. മാസ്സ് സ്റ്റാഫംഗങ്ങളായ ശ്രീമതി. ആന്‍സി ജോസഫ്, ശ്രീമതി. ഷീജ ശ്രീജിത്ത്, കുമാരി. കൃപ. എ. ജോര്‍ജ്ജ്, ശ്രീ.വിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. വനിതാ ദിനാഘോ
ഷ പരിപാടിയില്‍ രാജപുരം മേഖലയിലെ വിവിധ ഇടവകകളില്‍ നിന്നായി 600-വനിതകള്‍ പങ്കെടുത്തു.

Previous Post

കോട്ടയം അതിരൂപത കെ .സി .എസ്. എല്‍ വാര്‍ഷികം

Next Post

ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം

Total
0
Share
error: Content is protected !!