കോട്ടയം അതിരൂപത കെ .സി .എസ്. എല്‍ വാര്‍ഷികം

തെള്ളകം: കെ സി എസ് എല്‍ കോട്ടയം അതിരൂപത വാര്‍ഷികം ചൈതന്യയില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍്റ് ജോസ് എം ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കെ സി എസ് എല്‍ ചെയര്‍പേഴ്സണ്‍ എല്‍സ ബെന്നി പ്രസംഗിച്ചു. കെ സി എസ് എല്‍ വിശിഷ്ഠ അധ്യാപക സേവനത്തിനുള്ള അവാര്‍ഡിന് അതിരൂപത വൈസ് ഡയറക്ടര്‍
സിസ്റ്റര്‍ വിമല്‍ എസ്.ജെ.സി അര്‍ഹയായി. അതിരൂപത കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍്റ് ഒ. എല്‍. എല്‍. എച്ച്. എസ് എസ്. ഉഴവൂര്‍ നേടി. യു പി വിഭാഗത്തില്‍ സെന്‍്റ് റോക്കിസ് അരീക്കര ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. അതിരൂപതയിലെ മികച്ച യൂണിറ്റായി ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്‍്റ് ആന്‍സ് ജി. എച്ച്. എസ്. എസ്. കോട്ടയവുംയു പി വിഭാഗത്തില്‍ സെന്‍്റ് റോക്കിസ് അരീക്കരയും തിരഞ്ഞെടുക്കപ്പെട്ടു.


പ്രിയപ്പെട്ട മുത്തച്ഛനും മുത്തശ്ശിക്കും കത്തെഴുതല്‍ മത്സരത്തിലും, അതിരൂപത കലോത്സവത്തിലും വിജയികളായ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു . സെന്‍്റ് ആന്‍സ് ജി. എച്ച്. എസ്. എസ്. കോട്ടയം, സെന്‍്റ് റോക്കിസ് അരീക്കര, സെന്‍്റ് അഗസ്റ്റിന്‍ കരിങ്കുന്നം, സെന്‍്റ് മാത്യൂസ് കണ്ണങ്കര, സെന്‍്റ് മൈക്കിള്‍സ് കടുത്തുരുത്തി, സെന്‍്റ് തോമസ് ജി. എച്ച്. എസ് എസ്.പുന്നത്തുറ, സെന്‍്റ് മര്‍സെല്ലിനാസ് നട്ടാശ്ശേരി, സെന്‍്റ് തോമസ് യു.പി. എസ്. കുറുമുള്ളൂര്‍ എന്നീ സ്കൂളുകള്‍ കെ സി എസ് എല്‍ തൂലിക 2023 പുസ്തക രചന അവാര്‍ഡിന് അര്‍ഹരായി. അതിരൂപത ഡയറക്ടര്‍ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പര്‍ ജിന്‍സ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

Previous Post

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്‌നായിതോമാ ദിനാചരണവും മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

Next Post

സ്ത്രീ-പുരുഷ സമത്വം ലോകന്മയ്ക്ക് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

Total
0
Share
error: Content is protected !!