ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റിയും, ശ്രീപുരംഇംഗ്ളീഷ്മീഡിയം സ്കൂളുംസംയുക്തമായി കണ്ണൂര്‍ ജില്ലാ വനിതാ-ശിശുവികസന വകുപ്പ്, കണ്ണൂര്‍ജില്ലാ വനിതാസംരക്ഷണഓഫീസ് എന്നിവരുടെആഭിമുഖ്യത്തില്‍കണ്ണൂര്‍ ശ്രീപുരംഇംഗ്ഗീഷ്മീഡിയം ഹയര്‍സെക്കണ്ടറിസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ എന്ന വിഷയത്തില്‍ നിയമബോധവത്ക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു. മലബാര്‍സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീപുരം ഇംഗ്ഗീഷ്മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ലൂക്ക് കരിമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാപ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ.പി ക്ളാസ്സ് നയിച്ചു.സംസ്ഥാന ശിശുവികസന ബോര്‍ഡ് ലീഗല്‍കൗസിലര്‍ അഡ്വ. രേഖ.കെ.സി നന്ദി പറഞ്ഞു. ശ്രീപുരംസ്കൂളിലെ 100-ഓളം ടീച്ചേഴ്സ് സെമിനാറില്‍ പങ്കെടുത്തു.

Previous Post

പരുത്തുംപാറ: കാലായില്‍ കെ എം ജോസഫ്

Next Post

റെജി തോമസിന് അന്തര്‍ദേശീയ ഉപന്യാസ മത്സരത്തില്‍ രണ്ടാം സമ്മാനം

Total
0
Share
error: Content is protected !!