മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടത്തി

മാറിക : മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ KCYL, CML സംഘടനകളുടെ സഹകരണത്തോടെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ സംഗമം നടത്തി.ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമത്തില്‍ ഇടവകയില്‍ നിന്നും 110 പേര്‍ പങ്കെടുത്തു. Sr ജോണിയാ SVM ക്ലാസ് നയിച്ചു. ക്ലാസ്സുകളും പലവിധ ആക്ടിവിറ്റികള്‍ക്കുമൊപ്പം സ്നേഹവിരുന്നും ഒരുക്കിയിരുന്ന സംഗമം വയോജനങ്ങള്‍ക്ക് നവ്യാനുഭവമായി മാറി. വികാരി ഫാ.സിബിന്‍ കൂട്ടക്കല്ലുങ്കല്‍, kcyl ,cml യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ അലുമ്‌നി മെഗാ മീറ്റ് ശ്രദ്ധേയമായി

Next Post

പി.എസ്‌.സി യുടെ പ്രതിബദ്ധത പാര്‍ട്ടിയോടോ പബ്ലിക്കിനോടോ?

Total
0
Share
error: Content is protected !!