ബൈബിള്‍ കലോത്സവത്തില്‍ മ്രാല ഇടവകയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കോട്ടയം: കോട്ടയം അതിരൂപതാ ബൈബിള്‍ കലോത്സവത്തില്‍ മ്രാല ഇടവക ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. തെരുവുനാടകം, നാടകം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും പരിചമുട്ടുകളിയില്‍ മൂന്നാം സ്ഥാനവും നേടിയ ഇടവക ടീം, വിവിധ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആകെ 209 പോയിന്റുകള്‍ നേടി.

തിരുബാലസഖ്യ മത്സരങ്ങളില്‍ അതിരൂപതാതലത്തില്‍ മൂന്നാം സ്ഥാനവും മ്രാല യൂണിറ്റ് സ്വന്തമാക്കി. രണ്ട് വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച മ്രാല ഇടവക, ചുങ്കം ഫൊറോനയെ മികച്ച ഫൊറോനയാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി. ഇടവക വികാരി ഫാ. ഷാജി പൂത്തറയുടെ നേതൃത്വത്തിലാണ് ടീം നേട്ടം കൈവരിച്ചത്.

 

Previous Post

ഫ്ളോറിഡ: മേക്കാട്ടേല്‍ ജോജി ജോസഫ്

Next Post

മാഞ്ഞൂര്‍സൗത്ത്: മാക്കീല്‍ പാറശേരില്‍ അമ്മിണി തോമസ്

Total
0
Share
error: Content is protected !!