മാര്‍ തോമസ് ആനിമൂട്ടിലിന് ഉജ്ജ്വല സ്വീകരണം

കോട്ടയം: സിനഡ് യോഗത്തിനുശേഷം കോട്ടയത്ത് തിരിച്ചത്തെിയ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് ബിഷപ്പ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശിലിന്‍െറയും ഒപ്പം എത്തിയ മാര്‍ തോമസ് ആനിമൂട്ടിലിനെ സഹായമെത്രാന്‍ മാര്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വിജയപുരം രൂപതയുടെ സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മടത്തിപ്പറമ്പില്‍, കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എം.ഡിയുമായ ഫാ. മൈക്കിള്‍ വെട്ടികാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അബ്രഹാം പറമ്പേട്ട്, ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളി, ജോസ് കെ. മാണി എം.പി., മുന്‍ എം.പി തോമസ് ചാഴികാടന്‍ എന്നിവരുടെയും സമുദായ സംഘടന നേതാക്കളുടെയും സിസ്റ്റേഴ്സിന്‍െറയും അത്മായരുടെയും നേതൃത്വത്തില്‍ മുത്തുകുടകളുടെ അകമ്പടിയോടെ  നടവിളിയോടെയാണ്  സ്വീകരിച്ചത് . തുടര്‍ന്ന് ക്രിസ്തുരാജ കത്തീഡ്രലില്‍ പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു.

Previous Post

കല്ലറ: ചോരത്ത് അന്നക്കുട്ടി ജോര്‍ജ്

Next Post

ക്നാനായ സമുദായത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടരും- മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!