കെ.സി.ഡബ്ള്യു.എ. കൈപ്പുഴ ഫൊറോന വാര്‍ഷികാഘോഷവും സമ്മേളനവും നടത്തി

കല്ലറ: കെ.സി.ഡബ്ള്യു.എ. കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും സമ്മേളനവും കല്ലറ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ പഴയ പള്ളി പാരിഷ് ഹാളില്‍ നടന്നു. സമ്മേളനത്തില്‍ ഫൊറോന പ്രസിഡന്‍്റ് മിനി ജെയിംസ് കടുതോടില്‍ അധ്യക്ഷത വഹിച്ചു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്‍്റ് മോളി ജോസ് പുന്നക്കാട് സ്വാഗതം ആശംസിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി ലൈലമ്മ ജോമോന്‍ പാറശേരിലും കണക്ക ് ട്രഷറര്‍ അബി ഷിബി പുത്തന്‍പുരയ്ക്കലും അവതരിപ്പിച്ചു. ഫൊറോന ചാപ്ളിയന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ ആമുഖസന്ദേശം നല്‍കി. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പുള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. ഫ്രാന്‍സി എസ്.ജെ.സി. ആശംസകള്‍ നേര്‍ന്നു. ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ സുംബ ഡാന്‍സും നീണ്ടൂര്‍ യൂണിറ്റിന്‍്റെ പുരാതന പാട്ടും സമ്മേളനത്തിന് മിഴിവേകി. ഫൊറോനാതല കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്ക്കാരത്തിന് ഏറ്റുമാനൂര്‍ (ഒന്ന്), കൈപ്പുഴ (രണ്ട് ), മകുടാലയം ( മൂന്ന് ) എന്നിവ അര്‍ഹരായി . കല്ലറ പഴയ പള്ളി യൂണിറ്റ് അംഗം മേരി ചാക്കോ ഗാനം ആലപിച്ചു. ഏറ്റുമാനൂര്‍ യൂണിറ്റിലെ സ്മിത ജോസ് അപ്പന്‍കുളങ്ങരയുടെ സെയില്‍ കൗണ്ടറും വാര്‍ഷികാഘോഷത്തിന് ആകര്‍ഷണമായി. ഫൊറോന സെക്രട്ടറി ലൈലമ്മ ജോമോന്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Previous Post

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയില്‍ സി.ടി. സ്‌കാനിംഗ് സൗകര്യം

Total
0
Share
error: Content is protected !!