കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍ പരിശീലനം രണ്ടാം ബാച്ചിന് തുടക്കമായി

കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കായുളള തുടര്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ചിനു തുടക്കമായി. കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥാനലയത്തില്‍ ജൂലൈ 4, 5 തീയതികളില്‍ നടക്കുന്ന പരിശീലനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ 2009 നു മുന്‍പു വൈദികപട്ടം സ്വീകരിച്ച 95 വൈദികര്‍ പങ്കെടുക്കുന്നു. ജൂണ്‍ 27, 28 തീയതികളില്‍ സംഘടിപ്പിച്ച ആദ്യ ബാച്ച് പരിശീലനത്തില്‍ 2008 നു ശേഷം വൈദികപട്ടം സ്വീകരിച്ച 60 വൈദികര്‍ പങ്കെടുത്തിരുന്നു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും തുടര്‍ പരിശീലനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

 

Previous Post

മണിപ്പൂരില്‍ സത്വരശാന്തിയുണ്ടാകട്ടെ

Next Post

കൈപ്പുഴ: പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ്

Total
0
Share
error: Content is protected !!