മലങ്കര മേഖല സ്വാശ്രയ നേതൃത്വ പരിശീലന പരിപാടിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു

കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലങ്കര മേഖലയിലെ സ്വാശ്രയ സന്നദ്ധ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നേതൃത്വ പരിശീലന പരിപാടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു. ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിസ്സി മണിമല നിര്‍വ്വഹിച്ചു. ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക ചര്‍ച്ച് വികാരിയും കെ.എസ്.എസ്.എസ് ഗ്രാമവികസന സമിതി പ്രസിഡന്റുമായ റവ. ഫാ. ബോബി ചേരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ജോമോള്‍ മനോജ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ മേഴ്‌സി സ്റ്റീഫന്‍, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Previous Post

കാക്കനാട് ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്റെ തിരുനാളും ഇടവക ദിനവും നടത്തി

Next Post

കെ.സി.എസ്.എല്‍ ക്യാമ്പ്

Total
0
Share
error: Content is protected !!