കാക്കനാട് ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്റെ തിരുനാളും ഇടവക ദിനവും നടത്തി

കാക്കനാട് st കുര്യാക്കോസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്റെ തിരുനാളും ഇടവക ദിനവും നടത്തി. തിരുനാളില്‍ Fr ജെയിംസ് പൊങ്ങാനായില്‍ തിരുനാള്‍ കുര്‍ബാനയും Fr ബാബു പാറത്തോട്ടുംകരയില്‍ തിരുനാള്‍ സന്ദേശവും നല്‍കി. തുടര്‍ന്ന് ഇടവക ദിനാഘോഷങ്ങള്‍  തോമസ് ചാഴികാടന്‍ MP ഉല്‍ഘാടനം ചെയ്തു. ഇടവകയുടെ കൂട്ടായ്മയും കരുത്തും വളര്‍ത്തുവാന്‍ ഇടവക ദിനാഘോഷങ്ങള്‍ ഉപകരിക്കുമെന്നും അതോടൊപ്പം സ്‌നേഹത്തിന്റെ സന്ദേശം പകരാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും തന്റെ ഉല്‍ഘാടന സന്ദേശത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ജോണ്‍സണ്‍ കുന്നത് , ഫിജോ മുകളേല്‍ , റൂണാ വേലിക്കട്ടെല്‍ , ഷീനാ പാഴൂര്‍ , അന്നമ്മ തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. Fr സ്റ്റീഫന്‍ കണ്ടാരപ്പള്ളി , കൈക്കാരന്‍ ജിസ്‌മോന്‍, ഏലിയാമ്മ പുതുമായില്‍എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

കടുത്തുരുത്തി: ചക്കിക്കുന്നേല്‍ ഫിലിപ്പ് മാത്യു

Next Post

മലങ്കര മേഖല സ്വാശ്രയ നേതൃത്വ പരിശീലന പരിപാടിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!