വയോജന ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടോമി കുരുവിള നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിനും വയോജന സംവാദ പരിപാടിയ്ക്കും കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നക്ഷത്ര എസ്. നായര്‍ നേതൃത്വം നല്‍കി. സംഗമത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയിലെ കിഴക്കേ നട്ടാശ്ശേരി ഇടവകയിലെ പൂവപ്പള്ളില്‍ കുടുംബവുമായി സഹകരിച്ച് കെ.എസ്.എസ്.എസ് നടപ്പാലാക്കി വരുന്ന തബീത്താ മെമ്മോറിയല്‍ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് സ്നേഹ സമ്മാനങ്ങളും നല്‍കി. കൂടാതെ വയോജനങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് വയോജന സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Previous Post

ന്യായീകരിക്കാം; പക്ഷേ ജനത്തിനത്‌ സ്വീകാര്യമോ?

Next Post

കോട്ടയം അതിരൂപതാതല മിഷന്‍ മാസാചരണത്തിന് തിരി തെളിഞ്ഞു

Total
0
Share
error: Content is protected !!