ക്നാനായ നടവിളി മത്സരം: ഒര്‍ലാണ്ടോ ഇടവക ജേതാക്കള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി അമേരിക്കയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തില്‍ ഫ്‌ലോറിഡയിലെ ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.

കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ഫിലാഡല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന്‍ മൂന്നാം സ്ഥാനവും നേടി. ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ക്ക് ക്നാനായ പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടും കൂടുതല്‍ അഭിമുഖ്യം വളര്‍ത്തുന്നതിന് വേണ്ടി റീജിയണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ എല്ലാ ഇടവകളില്‍ നിന്നുമുള്ള കുട്ടികള്‍ വളരെ ആവേശപൂര്‍വമാണ് പങ്കുചേര്‍ന്നത്.

സിജോയ് പറപ്പള്ളില്‍

 

Previous Post

Knanaya Traditions and Prayers പ്രകാശനം ചെയ്തു

Next Post

സ്മൃതിസംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!