കോട്ടയം : ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കടുത്തുരുത്തി മേഖലാതല മൈക്രോ ഫിനാന്‍സ് പദ്ധതി ഇരവിമംഗലത്ത് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്നാനായ സൊസൈറ്റി ചെയര്‍മാന്‍ ബിനോയി മാത്യു ഇടയാടിയിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൊസൈറ്റി മുന്‍ ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജഎക്സ് എം.എല്‍.എ മുഖ്യപ്രഭാഷണവും ഫാ. ജോണ്‍ താഴപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ഡയറക്ടര്‍മാരായ താമസ് ഫിലിപ്പ് പീടികയില്‍, മേഴ്സി മാത്യു പാലച്ചുവട്ടില്‍, സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍ , ഷൈജി ഓട്ടപ്പള്ളില്‍ , ബേബി സൈമണ്‍ മുളവേലിപ്പുറത്ത് , തോമസ് മുളക്കല്‍ , കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ടോമി പ്രാലടിയില്‍, മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലിസി സാജന്‍, സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ മാത്യു പി. കെ. പാണ്ടവത്ത് എന്നിവര്‍ പ്രസംഗിച്ചു.



