കെ കെ സി എ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു. മുന്‍ പ്രസിഡന്റ് സെമി ജോണ്‍ ചവറാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരി ശ്രീ റെജി അഴകേടം ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറല്‍ സെക്രട്ടറി ബൈജു തോമസ് സ്വാഗതം ആശംസിച്ചു. മൂന്നുവര്‍ഷത്തെ സുത്യര്‍ഹമായ സേവനത്തിനു ശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്നും വിരമിച്ച റെനി എബ്രഹാമിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

നിയുക്ത പ്രസിഡണ്ട് സുജിത് ജോര്‍ജിന് സെമി ചവറാട്ട് പതാക കൈമാറി. ജനറല്‍ സെക്രട്ടറി ബൈജു തോമസ് , ട്രഷറര്‍ തോംസണ്‍ ജോസ്, FSS കണ്‍വീനര്‍ ജോസ് എബ്രഹാം എന്നിവര്‍ യഥാക്രമം റിപ്പോര്‍ട്ട് ബുക്ക്, കണക്ക് ബുക്ക്, FSS കണക്ക് തുടങ്ങിയവ 2024 ഭരണസമിതിക്ക് കൈമാറി.

പുതിയ ഭരണ സമിതി ഭാരവാഹികളായ സുജിത് ജോര്‍ജ് നല്ലൊന്നുപടവില്‍, ജന. സെക്രട്ടറി ഡോണ തോമസ് തയില്‍ , ട്രഷറര്‍ ഷിജോ ജോസഫ് തോന്നാട്ട് എന്നിവര്‍ സംസരിച്ചു.

 

Previous Post

ക്‌നാനായ റീജിയന്‍ ചിക്കാഗോ ഫൊറോന പാരിഷ് കൗണ്‍സില്‍ സംഗമം

Next Post

അധ്യാപക-അനധ്യാപക സംഗമവും യാത്രയയപ്പു സമ്മേളനവും നടത്തി

Total
0
Share
error: Content is protected !!