അധ്യാപക-അനധ്യാപക സംഗമവും യാത്രയയപ്പു സമ്മേളനവും നടത്തി

തെള്ളകം: ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കേരളാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ അധ്യപക -അനധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും അതിരൂപത പ്രസിഡന്റ് ശ്രീ. സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ അഭി. മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതി. ജനറല്‍ സെക്രട്ടറി ശ്രീ. ബിബീഷ് ഓലിക്ക മുറിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. റ്റോം കരികുളത്തില്‍ സ്വാഗതവും, അതിരൂപത എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീമതി ജയ്‌സി ജോസ് നന്ദിയും ആശംസിച്ചു. വി. കുര്‍ബാനയെ തുടര്‍ന്ന് നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍, സുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും SSLC, +2 പരീക്ഷകളില്‍ മുഴുവന്‍ പരീക്ഷകളിലും A+ നേടിയ കുട്ടികളെയും ആദരിക്കുകയുണ്ടായി. അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 700 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

Previous Post

കെ കെ സി എ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു

Next Post

കുറുമുള്ളൂര്‍ പള്ളിയില്‍ കര്‍ഷക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

Total
0
Share
error: Content is protected !!