ദുബായ് കെ.സി.സി- KIDS DAY OUT

ദുബായ് കെ.സി.സിയുടെ നേതൃത്വത്തില്‍ കുഞ്ഞു കുട്ടികള്‍ക്കായുള്ള KIDS DAY OUT, oud metha പാര്‍ക്കില്‍ വച്ച് നടത്തുകയുണ്ടായി. 28 ഓളം കുട്ടികള്‍ പങ്കെടുത്ത പ്രോഗ്രം വളരെ നന്നായി നടത്തുവാന്‍ സാധിച്ചു. ദുബായ് കെ സി സി പ്രസിഡന്റ് ശ്രീ ലൂക്കോസ് എരുമേലിക്കര ഒരു ചെറു കഥയോടു കൂടി പ്രോഗ്രാമിന് തുടക്കം കുറിക്കുകയും, അതിനുശേഷം കെസിസി ദുബായ് സെക്രട്ടറി ശ്രീ തുഷാര്‍ ജോസ് കണിയാംപറമ്പന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ക്കൊപ്പം ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന ക്‌നായിതൊമ്മന്‍ കൊടുങ്ങല്ലൂരില്‍ ഗാനവും കുട്ടികളെ പഠിപ്പിച്ചു.പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ ആസ്പതമാക്കി ശ്രീമതി എല്‍വി തുഷാര്‍ പഠിപ്പിച്ച 5 finger prayer കുട്ടികളില്‍ ഒരു പുതിയ മുതല്‍ക്കൂട്ടു ആകുകയും അതോടൊപ്പം കുട്ടികള്‍ അഭിമുഖിരിക്കുന്ന സാമൂഹിക പ്രേശ്‌നങ്ങളെ മുന്നില്‍ കണ്ട് safe Touch & unsafe touch എന്ന വിഷയത്തില്‍ ശ്രീമതി ബിജി എബി ക്ലാസ്സ് നയിച്ചു. കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക ശീലം വളര്‍ത്തിയെടുക്കുന്നതിനും സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ചാരിറ്റി ചെയ്തു കൊടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനു വേണ്ടി piggy bank
(കുടുക്ക) സമ്മാനിച്ചു.

കുട്ടികളുടെ ഈ ആഘോഷത്തിന് മാധൂര്യം കൂട്ടാന്‍ കെസിസി UAE ചെയര്‍മാന്‍ ശ്രീ. മനു നടുവത്ര കേക്ക് മുറിക്കുകയും, അവര്‍ക്കായി സമ്മാനങ്ങളും സ്നേഹവിരുന്നും നടത്തുവാന്‍ സാധിച്ചു.

ഈ പ്രോഗ്രാമിന്റെ ഭംഗിയായി നടത്തിപ്പിന് ദുബായ് കെസിസി ട്രഷറര്‍ ശ്രീ എ ബി തോമസ് നെല്ലിക്കല്‍, എന്റര്‍ടൈന്‍മെന്റ് കോഡിനേറ്റേഴ്‌സ്, ദുബായ് യൂണിറ്റിലെ KCSL അംഗങ്ങളായTaniya Thomas, Eva Simon, Sevin Saju, Jeeva Simon, Elina Manu എന്നിവരുടെ പ്രവര്‍ത്തനം വളരെ പ്രശംസനീയമായിരുന്നു.

ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികളെ ഈയൊരു പ്രോഗ്രാമിന് വേണ്ടി എത്തിച്ചത് ദുബായ് കെസിസിയുടെ കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രീ ജയ്‌മോന്‍ ജേക്കബിന്റെ ആശ്രാന്തമായ പ്രവര്‍ത്തന ഫലമായിട്ടാണ്.

വരുംകാലങ്ങളിലും ഇതുപോലുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് കുട്ടികളില്‍ കൂടുതല്‍ ഉണര്‍വും ഇഴയെടുപ്പും നല്‍കുമെന്ന രക്ഷിതാക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.

Lukose Erumelikara ,President, KCC Dubai

Previous Post

കെ.സി.സി പൂക്കയം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

Next Post

അട്ടപ്പാടി: മണിതൊട്ടിയില്‍ അന്നമ്മ ചാക്കോ

Total
0
Share
error: Content is protected !!