കിഡ്‌നി രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു

ചിക്കാഗോ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മോര്‍ട്ടന്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വിമന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വൃക്കരോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കിഡ്‌നി രോഗം നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടത്തപ്പെട്ടത്. അമേരിക്കയിലും ഇപ്പോള്‍ കിഡ്‌നി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ലോക വൃക്ക ദിനാനുസ്മരണത്തിന്റെ ഭാഗമായി പരിപാടി നടത്തിയത്. ഗുജറാത്തിലെ ഷംഷാബാദ് സിറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപ്പറമ്പില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ബിനി തെക്കനാട്ട് ചടങ്ങിന് സ്വാഗതമാശംസിച്ചു. വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ ക്ലാസ് നയിച്ചു. രോഗലക്ഷണങ്ങള്‍, കാരണങ്ങള്‍, എങ്ങനെ ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജൂലി കോരട്ടിയില്‍ പരിപാടിയുടെ എംസി ആയി പ്രവര്‍ത്തിച്ചു. ജിബി കക്കട്ടില്‍ സമ്മേളനത്തിന്റെ സമാപനത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ചര്‍ച്ച എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിമന്‍സ് മിനിസ്ട്രി ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍. ഒ )

 

 

Previous Post

ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Next Post

‘വയാ ഡോളോറോസ’ നോമ്പുകാല ക്വിസ് മത്സരം ഏപ്രില്‍ 1ന്

Total
0
Share
error: Content is protected !!