ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ സെ.മേരീസ് ക്‌നാനായ കാത്തലിക് ഇടവകയുടെ പുനര്‍നിര്‍മിച്ച വെബ്‌സൈറ്റ് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. smkcparish .us എന്ന പേരില്‍ അറിയപ്പെടുന്ന വെബ്‌സൈറ്റില്‍ ഇടവകയുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകിട്ട് സെ.മേരീസ് പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേര്‍ന്ന പ്രസ്തുത ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍, ഫാദര്‍ എബ്രഹാം മുത്തോലത്ത്, ഫാദര്‍ ലിജോ കൊച്ചുപറമ്പില്‍ ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നവീകരിച്ച വെബ്‌സൈറ്റിന് രൂപകല്‍പ്പന ചെയ്തത് ബഹുമാനപ്പെട്ട എബ്രഹാം മുത്തോലത്ത് അച്ചനായിരുന്നു.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ)

 

Previous Post

വിഷപുകയില്‍ മുങ്ങി കൊച്ചി നഗരം

Next Post

കിഡ്‌നി രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു

Total
0
Share
error: Content is protected !!