‘വയാ ഡോളോറോസ’ നോമ്പുകാല ക്വിസ് മത്സരം ഏപ്രില്‍ 1ന്

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി ‘വയാ ഡോളോറോസ -2023 ‘ എന്ന പേരില്‍ ഓണ്‍ലൈന്‍ നോമ്പുകാല ക്വിസ് മത്സരം ഏപ്രില്‍ ഒന്നാം തിയതി സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 20 നകം രജിസ്ട്രേഷന്‍ ചെയ്യണം. വിജയികള്‍ക്ക് ആകര്‍ഷണമായ സമ്മാനങ്ങള്‍ നല്‍കും. കര്‍ത്താവിന്റെ കുരിശിന്റെ വഴിയേയും പീഢാനുഭവ സംഭവങ്ങളേയും അടിസ്ഥാനമാക്കിയാണ് ക്വിസ് നടത്തുന്നത്.

സിജോയ് പറപ്പള്ളില്‍

 

Previous Post

കിഡ്‌നി രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു

Next Post

KCC തിരുവനന്തപുരം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!