കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമൃദ്ധിയുടെ ഓണം സഹചര്‍ക്കൊപ്പം എന്ന പദ്ധതിക്കു തുടക്കമായി. സാധാരണക്കാരായ ജങ്ങള്‍ക്കു കുറഞ്ഞ ചിലവില്‍ വിഭവ സമൃദ്ധമായ ഓണം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം ഇടുന്നത് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ സഹകരണത്തോടെ സാമ്പത്തിക സഹായത്തോടെയാണ് ഓണകിറ്റുകള്‍ വിതരണം നടത്തുന്നത്. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ ജി ഡി എസ് സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം കേരളം ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ഇടുക്കി എം എല്‍ എ റോയി കെ പൗലോസ്, എന്നിവര്‍ സന്നിഹിതരായിരുന്നു.



