രാജപുരത്ത് ഫുട്ബോള്‍ ടൂര്‍ണമെന്‍്റ്

രാജപുരം: മെയ് 13 14 തീയതികളില്‍ രാജപുരം കെ.സി.വൈ.എല്ലിന്‍്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതലത്തില്‍ Envertiz 7’s ഫുട്ബോള്‍ ടൂര്‍ണമെന്‍്റ് നടത്തുന്നു. കേരളത്തിലെ പ്രമുഖ വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ് സ്ഥാപനമായ എന്‍വര്‍ട്ടീസ് കണ്‍സള്‍ട്ടന്‍സിയാണ് മത്സരത്തിന്‍്റെ മെഗാ സ്പോണ്‍സര്‍. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും (ക്നാനായോളജി ),  രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും (ചിന്നമ്മ ജോസഫ് പതിയില്‍ മെമ്മോറിയല്‍),മൂന്നാം സമ്മാനം 8000 രൂപയും ട്രോഫിയും ( തെക്കന്‍സ് പാലംക്കല്ല് ),നാലാം സമ്മാനം 5000 രൂപയും ട്രോഫിയും (അന്നമ്മ അബ്രഹാം ഇലവുങ്കല്‍ മെമ്മോറിയല്‍).

സംഘാടക സമിതി രൂപീകരണയോഗം രാജപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റോബിന്‍ ഏറ്റിയേപള്ളി അധ്യക്ഷത വഹിച്ചു. മരീസാ പുല്ലാഴി അബിയ മരുതൂര്‍, ജ്യോതിസ് നാരമംഗലം, ജെസ്ബിന്‍ ആലപ്പാട്ട്, ടോമി പറമ്പടത്ത്മല, അഖില്‍ പൂഴിക്കാലാ എന്നിവര്‍ സംസാരിച്ചു.

Previous Post

കൈപ്പുഴ: പുല്ലാട്ടുകാലായില്‍ ഏലി ജോസഫ്

Next Post

ക്‌നാനായ സ്റ്റാര്‍സ് അവധിക്കാല ക്യാമ്പിന് തുടക്കമായി

Total
0
Share
error: Content is protected !!