കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകണവും യുവജന സംഗമവും നടത്തപ്പെട്ടു

കല്ലിശ്ശേരി : കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനവും , കെ.സി.വൈ.എല്‍ അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും ,യുവജന സായാഹ്നവും 21/08/2022 ഞായറാഴ്ച കല്ലിശ്ശേരിയില്‍ നടത്തപ്പെട്ടു.
കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രസിഡന്റ്‌റ് ജോയല്‍ -ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അതിരൂപത ചാപ്ലയിന്‍ ഫാ.ചാക്കോ വണ്ടന്‍കുഴിയില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.ഫൊറോന സെക്രട്ടറി അബില്‍ ചാക്കോ കിഴക്കേആക്കല്‍ യോഗത്തിന് സ്വാഗതവും, ഫൊറോന ചാപ്ലയിന്‍ ഫാ. നോബിള്‍ കല്ലൂര്‍ആമുഖ സന്ദേശവും നല്കി ,
അതിരൂപത പ്രസിഡന്റ്  ലിബിന്‍ ജോസ് പാറയില്‍, കെ.സി.വൈ.എല്‍ കല്ലിശ്ശേരി യുണിറ്റ് ചാപ്ലയിന്‍ ഫാ.റെനി കട്ടേല്‍ എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു.
കല്ലിശ്ശേരി യുണിറ്റ് പ്രസിഡന്റ് മിഥുന്‍ ബിജു കോമടത്തുശ്ശേരില്‍യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു.അതിരുപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് സംഘടനയെക്കുറിച്ചും ബൈലോയെപ്പറ്റിയും ക്ലാസുകള്‍ നയിച്ചു .തുടര്‍ന്ന് യുവജനങ്ങള്‍ക്കായി ഒരുക്കിയ ഡി.ജെ -യും നടത്തപ്പെട്ടു. വിവിധ ഇടവകകളില്‍ നിന്നായി ഏകദേശം 60 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. അതിരൂപത ഭാരവാഹികള്‍ എല്ലാവരെയും പരിചയപ്പെടുത്തുകയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് മലങ്കര ഫൊറോന സമിതിയും കല്ലിശ്ശേരി യൂണിറ്റും നേതൃത്വം നല്‍കി.

Previous Post

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ‘തനിമയില്‍ ഒരോണം’ വര്‍ണാഭമായി ആഘോഷിച്ചു

Next Post

ക്‌നാനായ റീജിയണ്‍ വിശ്വാസപരിശീലനദിനം സെപ്തംബര്‍ 18ന്

Total
0
Share
error: Content is protected !!