കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ‘തനിമയില്‍ ഒരോണം’ വര്‍ണാഭമായി ആഘോഷിച്ചു

കുവൈറ്റ് : കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (കെ.കെ.സി.എ) ഈ വര്‍ഷത്തെ ഓണാഘോഷം തനിമയില്‍ ഓരോണം 2022 എന്ന പേരില്‍ വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്‌പൈര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കേരളത്തനിമ നിറഞ്ഞു നിന്ന ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ട മേളവും പുലികളിയും മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പുമെല്ലാമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്രയില്‍ കുവൈറ്റിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ മത്സരാവേശത്തോടെ പങ്കെടുത്തു.


തുടര്‍ന്ന് നടന്ന പൊതു സമ്മേളനം കോട്ടയത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ തോമസ് ചാഴികാടന്‍ എം പി ഉത്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡന്റ് .ജയേഷ് ഓണശ്ശേരില്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ ജന.സെക്രട്ടറി ബിജോ മല്‍പാങ്കല്‍ സ്വാഹതം ആശംസിക്കുകയും റവ. ഫാദര്‍ മാത്യു മുരിക്കനാല്‍പ്രായില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. റവ.ഫാദര്‍ പ്രകാശ് തോമസ്, കെ കെ സി എ പോഷക സംഘടനാ ഭാരവാഹികകളായ ശ്രീമതി ഷൈനി ജോസഫ്, ഷാലു ഷാജി, ഡൈസ് ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.കെ.സി.എ ട്രഷറര്‍ ജോസ്‌കുട്ടി പുത്തന്‍തറ നന്ദി പറഞ്ഞു. ജോസ്‌മോന്‍ ഫ്രാന്‍സിസ്, എലിസബത്ത് ഷാജി, അശ്വല്‍ ഷൈജു , സാനിയ ബൈജു എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.


ഓണാഘോഷത്തിന്റെ മുന്നോടിയായി സംഘടപ്പിച്ച ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഡാന്‍സ് റീല്‍സ് മത്സരം, ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മാവേലി മത്സരം എന്നിവയുടെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുവനീറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

ഓണാഘോഷ പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന്‍ മുസ്തഫ ഹംസ കെ കെ സി എ അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതരണോത്ഘാടനം നിര്‍വഹിച്ചു.
പൊതു സമ്മേളനത്തിന് ശേഷം സംഘടിപ്പിച്ച കലാസന്ധ്യ, വിവിധ യൂണിറ്റുകളും പോഷക സംഘടനകളും അവതരിപ്പിച്ച വര്‍ണ്ണ ശബലമായ നൃത്ത സംഗീത കലാ പ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നു. അതോടൊപ്പം തന്നെ നാട്ടില്‍നിന്നും എത്തിയ പ്രമുഖ ഗായകരുടെ സംഗീത വിരുന്നും പരിപാടിയുടെ മുഖ്യ ആകര്‍ഷകമായിരുന്നു.


കെ.കെ.സി.എ വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട് , ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , ജോയിന്റ് ട്രഷറര്‍ വിനില്‍ പെരുമാനൂര്‍, വിവിധ സബ്ബ് കമ്മിറ്റി കണ്‍വീനര്‍മാരായ ഡോണ തോമസ്, വിനോയ് കരിമ്പില്‍, സിജോ അബ്രാഹം, റെബിന്‍ ചാക്കോ തുടങ്ങി മറ്റു കമ്മിറ്റി ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

വിജാതീയര്‍ക്ക് ഇടര്‍ച്ചയും യഹൂദര്‍ക്കു ഭോഷത്തവും ക്രിസ്ത്യാനിക്കു രക്ഷയുടെ അടയാളവുമായ കുരിശ്

Next Post

കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകണവും യുവജന സംഗമവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!