ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്കായുള്ള സ്വാഗതസംഘ ഓഫീസിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. പ്രസിഡന്റ് ലിന്‍സി രാജന്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, അതിരൂപതാ ഫൊറോനഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 10 മണിക്കു കോട്ടയത്തുവച്ചാണ് സമാപനാഘോഷഘങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെയാണ് സമാപനാഘോഷങ്ങള്‍ക്കു തുടക്കമാവുക. തുടര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മാര്‍ഗ്ഗംകളിയുടെ അതിരൂപതാതല ഫൈനല്‍ മത്സരം കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ എലിയ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിലേക്ക് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ അണിനിരക്കുന്ന ജൂബിലി റാലി നടത്തപ്പെടും. ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ ജൂബിലി സമാപനപൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ പങ്കെടുക്കും.

 

Previous Post

രസകരം ഇംഗ്ലീഷ് പഠനം പ്രകാശനം ചെയ്തു

Next Post

ബിഷപ്പ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലത്ര സി.എം.ഐ (87)അന്തരിച്ചു

Total
0
Share
error: Content is protected !!