കെ.സി ഡബ്ള്യു.എ കൂടല്ലുര്‍ യൂണിറ്റ് അതിരൂപതാതല ക്വിസ് മത്സരം നടത്തി

കൂടലൂര്‍: കൂടലൂര്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ കെ.സി.ഡബ്ള്യു.എ സിസ്റ്റര്‍ അഡൈ്വസര്‍മാര്‍ക്കായി അതിരൂപതാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂടലൂരില്‍ ജൂണ്‍ 5ന് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്‍്റെ ഒരുക്കമായാണ് മത്സരം നടത്തിയത്. മത്സരത്തില്‍ 38 പേര്‍ പങ്കെടുത്തു. സിസ്റ്റര്‍ ആന്‍ ജോസ് എസ്.വി.എം ഒന്നാം സ്ഥാനം നേടി. സി. ആല്‍മാ എസ്.ജെ.സി, സി. ജിന്‍സി എസ.വി.എം എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. സി.ജയാ എസ്.വി.എം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 8000, 5000, 2000 രൂപ വീതം കാഷ് അവാര്‍ഡുകള്‍ നല്‍കി. ക്വിസ് മത്സരത്തിന് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സജി കൊച്ചുപറമ്പില്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കെ.സി.ഡബ്ള്യു.എ അതിരൂപത പ്രസിഡന്‍്റ് ഷൈനി ചൊള്ളമ്പേലും സെക്രട്ടറി സില്‍ജി സജി പാലക്കാട്ടും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. കൂടാതെ, കൂടലൂര്‍ ഇടവക തലത്തില്‍ നടത്തിയ “കുരിശിന്‍്റെ വഴി” പകര്‍ത്തിയെഴുത്തു മത്സരത്തിലെ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും ഫാ. സജി കൊച്ചുപറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് മത്സരത്തിന് യൂണിറ്റ് അഡൈ്വസര്‍ സി. സോമനി എസ്.വി.എം , ഷൈജ ജോണ്‍, ആന്‍സി ജോണ്‍, ബിന്ദു സിബി, റെനി ജയന്‍, സിബിള്‍ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കള്ളാര്‍ : കല്ലൂര്‍ ഏലിക്കുട്ടി

Next Post

കൈപ്പുഴ: മാന്തുരുത്തില്‍ എം.എസ് സൈമണ്‍

Total
0
Share
error: Content is protected !!