ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് (KCWA) ഫൊറോന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി ഹൈറേഞ്ച് മേഖലയിലെ വിവിധ പള്ളികളിലേക്കുള്ള സന്ദര്‍ശനം നടത്തി. പരിപാടിയുടെ ഭാഗമായി പടമുഖം സ്നേഹ മന്ദിരം സന്ദര്‍ശിച്ചു അവിടുത്തെ അന്തേവാസികളുമായി സമയം ചെലവഴിക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്തു. തടിയമ്പാട്, പടമുഖം, തെള്ളിത്തോട്, പൂതാളി, എന്‍.ആര്. സിറ്റി, സേനാപതി, ബൈസണ്‍വാലി എന്നീ ഇടവകകളിലെ KCWA അംഗങ്ങളുമായി സൗഹൃദ സംഗമങ്ങളും നടത്തി. ഓരോ ഇടവകയിലും ഫൊറോന ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, ബഹു. സിസ്റ്റേഴ്സ്, കൈക്കാരന്മാര്, അംഗങ്ങള്‍ എന്നിവര്‍ സ്നേഹപൂര്‍വമായ സ്വീകരണം നല്കി സന്ദര്‍ശനത്തിലൂടെ ക്നാനായ സമൂഹത്തിന്റെ ഐക്യവും ആത്മബന്ധവും ആതിഥ്യമര്യാദയും കൂടുതല്‍ അനുഭവിക്കുവാന്‍ കഴിഞ്ഞു . അതിരൂപതാ ഭാരവാഹികള്‍, പടമുഖം ഫൊറോന പ്രസിഡന്റ് മഞ്ജു ജിന്‍സ്, സെക്രട്ടറി മിനി ഫിലിപ്പ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.



