KCC തിരുവനന്തപുരം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

തിരുവനന്തപുരം : തിരുവനന്തപുരം KCC യുണിറ്റിന്റെ 2022-25 കാലയളവിലെ പ്രവര്‍ത്തന ഉദ്ഘാടനം St. പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇടയ്ക്കാട്ട് ഫൊറോനാ പ്രസിഡന്റ് ഫിലിപ്പ് സ്‌കറിയ പെരുമ്പളത്ത്‌ശ്ശേരി നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്  പ്രിബിന്‍ ജേക്കബ് കിഴക്കേയിലിന്റെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനാ ഗാനത്തോടു കൂടി തുടങ്ങിയ യോഗത്തില്‍ ഇടവക വികാരിയും KCC യൂണിറ്റ് ചാപ്‌ളിനുമായ ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

യൂണിറ്റ് സെക്രട്ടറി ജോബി ജോര്‍ജ് ഇടത്തില്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. KCC ഫൊറോനാ പ്രതിനിധി എബ്രഹാം നടുവത്ര, KCWA യുണിറ്റ് പ്രസിഡന്റ് മേരി ചാണ്ടി ആറ്റുകുന്നേല്‍, KCYL യൂണിറ്റ് സെക്രട്ടറി  അമലു സാജന്‍ കാഞ്ഞിരംപാറയില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. യോഗത്തില്‍, യൂണിറ്റ് വൈസ് പ്രസിഡന്റ്
C U ബേബി ചൂണ്ടമലക്കുന്നേല്‍ സ്വാഗതം പറയുകയും
യുണിറ്റ് മുന്‍ സെക്രട്ടറി  സജിമോന്‍ ലൂക്കോസ് വേലിക്കെട്ടേല്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.ഒപ്പം ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി 70 വയസ്സിന് മുകളിലുള്ള ഇടവകാംഗങ്ങളായ വനിതകളെ ആദരിച്ചു.

 

 

Previous Post

‘വയാ ഡോളോറോസ’ നോമ്പുകാല ക്വിസ് മത്സരം ഏപ്രില്‍ 1ന്

Next Post

ക്രൈസ്തവ സമര്‍പ്പിത അവഹേളനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

Total
0
Share
error: Content is protected !!