സ്നേഹ ഭവനം വെഞ്ചരിച്ചു

പുതുവേലി : കെ സി സി യൂണിറ്റ് നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത് സ്നേഹ ഭവനത്തിന്‍്റെ വെഞ്ചരിപ്പ് കര്‍മ്മം പുതുവേലി യൂണിറ്റ് ചാപ്ളിയന്‍ ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ നിര്‍വഹിച്ചു. കരിപ്പാടം ഇടവകയിലാണ് 11 ലക്ഷം രൂപ മുടക്കി വീട് നിര്‍മ്മിച്ചു നല്‍കിയത്. ഇതില്‍ കെ.സി.സി അഞ്ചു ലക്ഷവും വട്ടക്കുന്നിലെ കൂട്ടുകാര്‍ എന്ന വാട്സ് അപ്പ് കൂട്ടായ്മ ആറു ലക്ഷം നല്‍കിയാണ് വീടു പണി പൂര്‍ത്തിയാക്കിയത്. താക്കോല്‍ കൈമാറ്റ ചടങ്ങ് കെ സി സി പുതുവേലി യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കെ സി സി കടുത്തുരുത്തി ഫൊറോന പ്രസിഡന്‍്റ് കെ.പി അബ്രഹാം കുരീക്കോട്ടില്‍ നിര്‍വഹിച്ചു . കരിപ്പാടം പള്ളി വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ സന്നിഹിതനായിരുന്നു.

 

Previous Post

മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിഞ്ഞുകൊണ്ട് അമ്മമാരെ ആദരിക്കുവാനും സ്‌നേഹിക്കുവാനും കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Next Post

കെ.സി.ഡബ്ള്യു.എ മാതൃദിനാഘോഷം

Total
0
Share
error: Content is protected !!