ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ KCC, KCWA, KCYL എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍.തോമസ് ആനിമൂട്ടില്‍ പിതാവിന് സ്വീകരണം നല്കി . വിവിധ സംഘടനാ ഭാരവാഹികളും വിശ്വാസ സമൂഹവും ചടങ്ങില്‍ പങ്കെടുത്തു.KCC പ്രസിഡന്റ് ബാബു പറമ്പെടത്തുമലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് സ്വാഗതം ആശംസിച്ചു.
വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുമോദന സന്ദേശം നല്കി. AKCC വൈസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, KCWA പ്രസിഡന്റ് ഷൈനി സിറിയക്, AKCC ജോയിന്റ് സെക്രട്ടറി സാബു കരിശ്ശേരിക്കല്‍, എം സി കുര്യാക്കോസ്, KCYL സെക്രട്ടറി ചാക്കോ ഷിബു, KCC മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍, KCWA സിസ്റ്റര്‍ അഡൈ്വസര്‍ Sr. സൗമി, KCWA മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബിന്‍സി ഷിബു, KCYL മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബോണി ജോസ് ടോമി, KCWA സെക്രട്ടറി സില്‍ജി സജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫാ. തോമസ് ആനിമൂട്ടില്‍ ല്‍ മറുപടി പ്രസംഗം നടത്തി. ജോണ്‍ തെരുവത്ത് കൃതജ്ഞത രേഖപ്പെടുത്തി. ടോം കരികുളം, ഷിജു കൂറാനയില്‍, ബിനു ചെങ്ങളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിവിധ സംഘടനകളുടെ പ്രതിനിധികളും അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.




