മംഗലംഡാം -മംഗലഗിരി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ഉദ്ഘാടനം ചെയ്തു

മംഗലംഡാം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ മംഗലംഡാം – മംഗലഗിരി മര്‍ത്തമറിയം പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ഉല്‍ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ് ജിമ്മി പനങ്ങാട്ട് അധ്യ ക്ഷത വഹിച്ചു. എ.കെ.സി.സി. പ്രതിനിധി സാബു കുര്യന്‍ കരിശ്ശേരിയ്ക്കല്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബിനു ഉറുമ്പിന്‍ കരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി.ജോയിന്‍്റ് സെകട്ടറി എം.സി.കുര്യാക്കോസ് വിഷയാവതരണവും , കെ.സി.സി. ചേങ്ങലേരി ഫൊറോന പ്രസിഡന്‍്റ് തങ്കച്ചന്‍ തേക്കിലക്കാട്ടില്‍ , കെ.സി.ഡബ്ള്യു എയൂണിറ്റ് പ്രസിഡന്‍്റ് ജോളി ജിമ്മി പനങ്ങോട്ട് , കെ.സി.വൈ എല്‍ യൂണിറ്റ്പ്രസിഡന്‍്റ് ജോമില്‍ ജോസ് പീഠതട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി. ഫൊറോന പ്രതിനിധി സോബിറ്റ് ബേബി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ജോസഫ് ചെരുവില്‍ കൃതജ്ഞതയും പറഞ്ഞു.

Previous Post

സെ.മേരീസ് CML യൂണിറ്റ് ”ബൈബിള്‍ കയ്യെഴുത്തിന് തുടക്കം കുറിച്ചു

Next Post

ചിക്കാഗോ: കണത്തുകാട് അന്നമ്മ

Total
0
Share
error: Content is protected !!