മാറിക പുത്തന്‍ പള്ളിയില്‍ കര്‍ഷകക്ലബ്ബ് ആരംഭിച്ചുഭിച്ചു

മാറിക :ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരുപത കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷകക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ദേവാലയത്തോടനുബദ്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വച്ച് ക്ലബ്ബിന്റെ ഉല്‍ഘാടനം വികാരി ഫാ : ജോസ് കന്നുവെട്ടിയില്‍ നിര്‍വഹിച്ചു. കെ.സി.സി യൂണിറ്റു് പ്രസിഡന്റ് ജോഷി മോന്‍ പുളിയപ്പിള്ളിയില്‍ ആദ്ധ്യക്ഷത വഹിച്ചു. കര്‍ഷക ഫൊറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. കര്‍ഷക ഫൊറം ചുങ്കം ഫൊറോന കണ്‍വീനര്‍ ഭായി മാത്യു കറുത്തേടം ആശംസ പ്രസംഗം നടത്തി. കെ. സി. സി. ചുങ്കം ഫൊറോനസെക്രട്ടറി ഷിബു ഉറുകുഴിയില്‍, സ്വാഗതവും ജോസ് എരുമേലിക്കര കൃതജ്ഞതയും പറഞ്ഞു. ക്ലബ്ബ് കണ്‍വീനറായി വി.എം.ചാക്കോ വാരാച്ചേരിയില്‍ തിരഞ്ഞെടുക്കപ്പെട്ടു.

 

Previous Post

ക്നാനായ റീജിയണില്‍ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍

Next Post

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കെ സി വൈ എല്‍ അരീക്കര യൂണിറ്റ്

Total
0
Share
error: Content is protected !!