ഐക്യത്തിന്‍െറ ചരിത്ര മുഹൂര്‍ത്തം കുറിക്കാന്‍ അറ്റ്ലാന്‍്റ ക്നാനായക്കാര്‍

ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയും) അറ്റ്ലാന്‍്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് പള്ളിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന ക്നാനായ പാരമ്പര്യ ദിനവും, ക്നായി തോമാ ദിനാചരണവും, ക്നാനായ റീജിയന്‍ ദിനവും ഏപ്രില്‍ 30 ഞായറാഴ്ച ഉച്ചക്ക് അറ്റ്ലാന്‍്റയിലെ ക്നായി തൊമ്മന്‍ ഹാളില്‍ നടക്കും.ക്നാനായ റീജിയണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ മുഖ്യ അതിഥിയാകും.ചന്തംചാര്‍ത്ത്, മൈലാഞ്ചി ഇടീല്‍, മാര്‍ഗംകളി, പുരാതനപാട്ട്, പിടിയും കോഴിക്കറിയും ഒക്കെയുമായി അറ്റ്ലാന്‍്റയിലെ ക്നാനായകാര്‍ തനിമയിലും, ഒരുമയിലും, വിശ്വാസത്തിലും തോളോട് തോള്‍ചേര്‍ന്നു ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍്റ് ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.

തോമസ് കല്ലടാന്തിയില്‍

 

Previous Post

വിശുദ്ധ തീര്‍ത്ഥാടനം ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഫ്‌ലാഗ് ഓഫ്‌ചെയ്യും

Next Post

കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍്റെ ക്വളിറ്റി പ്രമോഷന്‍ പുരസ്കാരം കാരിത്താസ് ഹോസ്പിറ്റലിന്

Total
0
Share
error: Content is protected !!