വിശുദ്ധ തീര്‍ത്ഥാടനം ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഫ്‌ലാഗ് ഓഫ്‌ചെയ്യും

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച്, ഓസ്‌ട്രേലിയായിലെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക്, ഏപ്രില്‍ മാസം18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീര്‍ത്ഥാടനവും സിഡ്നി സിറ്റി ടൂറും, മെല്‍ബണ്‍സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പായ, അഭിവന്ദ്യ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് മെല്‍ബണിലെക്രെഹിബേണില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്യും.

18-ാം തിയതി രാവിലെ മെല്‍ബണില്‍ നിന്നും രണ്ട് ബസുകളിലായാണ് യാത്ര ആരംഭിക്കുന്നത്. 19-ാം തിയതിരാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന്, സിഡ്‌നിയുടെവശ്യതയാര്‍ന്ന നഗരക്കാഴ്ചകള്‍ ആസ്വദിക്കുവാനും, രാത്രിയാമങ്ങള്‍ ചെലവിടുന്നതിനുമായി സിഡ്‌നി സിറ്റി ടൂര്‍ഉണ്ടായിരിക്കും. ഓസ്‌ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel -ലില്‍ ആണ് താമസസൗകര്യംഒരുക്കിയിക്കുന്നത്.

ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലില്‍, നിഷാദ് പുലിയന്നൂര്‍ എന്നിവരുടെയും, ഫിലിപ്‌സ് എബ്രഹാംകുരീക്കോട്ടില്‍ , ശ്രീ ലാന്‍സ്‌മോന്‍ വരിക്കശ്ശേരില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായ കമ്മിറ്റിയുടെയും നേതൃത്വത്തില്‍, യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

 

Previous Post

കരിവേടകം: ആനിമൂട്ടില്‍ ഏലിയാമ്മ

Next Post

ഐക്യത്തിന്‍െറ ചരിത്ര മുഹൂര്‍ത്തം കുറിക്കാന്‍ അറ്റ്ലാന്‍്റ ക്നാനായക്കാര്‍

Total
0
Share
error: Content is protected !!